Friday, November 22, 2013

Campus Recruitment in TCS 2013 : Mathrubhumi News

ബാംഗ്ലൂര്‍ : രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് കോളേജ് കാമ്പസ്സുകുളില്‍ നിന്ന് വന്‍തോതില്‍ റിക്രൂട്ട്‌മെന്റിന് ഒരുങ്ങുന്നു. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചു. 2014 ഫിബ്രവരിയോടെ 25,000 പേരെ കാമ്പസ് സെലക്ഷനിലൂടെ കണ്ടെത്താനാണ് ടിസിഎസ് ലക്ഷ്യമിട്ടിരിക്കുന്നത്. 

ഏഴാം സെമസ്റ്റര്‍ മുതലുള്ള വിദ്യാര്‍ത്ഥികളെ കാമ്പസ് സെലക്ഷനില്‍ പങ്കെടുപ്പിക്കും. ഇതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞെന്ന് ടിസിഎസിന്റെ എച്ച്ആര്‍ വിഭാഗം മേധാവി അജോയ് മുഖര്‍ജി പറഞ്ഞു. 

വിവിധ കോളേജുകളില്‍ ചെന്ന് കാമ്പസ് സെലക്ഷന്‍ നടപടികള്‍ നടത്തിവരികയാണ് കമ്പനി. ഫിബ്രവരിയോടെ കാമ്പസ് സെലക്ഷന്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ട്രെയിനികളായിട്ടായിരിക്കും ഇവരുടെ നിയമനം. തുടക്കത്തില്‍ 3.15-3.25 ലക്ഷം രൂപയായിരിക്കും ഇവരുടെ പ്രതിവര്‍ഷ ശമ്പളം. സിടിഒ ലാബുകളിലേക്ക് എടുക്കുന്നവര്‍ക്ക് കൂടുതല്‍ ശമ്പളം ലഭിക്കും.

Courtesy : http://www.mathrubhumi.com/business/news_articles/tcs-to-hire-25000-via-campus-placement-408487.html

Thursday, November 21, 2013

PSC QUESTIONS Powered By www.psctrainer.com

PSC QUESTIONS

Q? : OXYGEN WAS DISCOVERED BY
Ans: JOSEPH PRIESTLEY && SCHEELE

Q? : OUR FILMS, THEIR FILMS [ PSC GK MOVIE ]
Ans: SATYAJIT RAY

Q? : OUAGADOUGOU IS THE CAPITAL OF
Ans: BURKINA FASO

Q? : ORGAN WHICH IS PRIMARLY CONCERNED WITH IMMUNITY : [ Q : DEPUTY COLLECTOR ]
Ans: Lymphatic tissue

Q? : ORGAN REMOVES WASTES AND EXCESS WATER FROM THE BLOOD
Ans: KIDNEY

Wednesday, November 20, 2013

SSLC Multi Tasking : SSC Examination 2013

കേന്ദ്ര സര്‍വീസില്‍ പത്താംക്ലാസുകാര്‍ക്ക് അവസരം


എസ്.എസ്.സി. മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് പരീക്ഷയ്ക്ക് അപേക്ഷിക്കാം


കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലേക്ക് മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (നോണ്‍ ടെക്‌നിക്കല്‍) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന പൊതുപരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. പത്താംക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത: എസ്.എസ്.എല്‍.സി./തത്തുല്യം.

പ്രായം: 01.01.2014-ന് 18-25. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് അനുവദിക്കും.

ശമ്പളം: 5200-20,200+ഗ്രേഡ് പേ 1800.

ഫീസ്: 100 രൂപ. എസ്.സി./എസ്.ടി./വികലാംഗര്‍/വിമുക്തഭടര്‍/വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല. ഓണ്‍ലൈന്‍ അപേക്ഷയുടെ അവസാന തീയതി: ഡിസംബര്‍ 13.

തപാലിലും അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.ssc.nic.in

Courtesy : Mathrubhumi Online

Wednesday, November 13, 2013

ചിരിക്കുന്ന മത്സ്യം


1. ലോകത്തിലെ ഏറ്റവുംവലിയ രണ്ടാമത്തെ കരബദ്ധരാജ്യം?
2. ഘ്രാണശക്തി ഏറ്റവും കൂടുതലുള്ള ജീവി?
3. ജൈവവർഗീകരണ ശാസ്ത്രത്തിന്റെ പിതാവ്?
4. ചിരിക്കുന്ന മത്സ്യം എന്നറിയപ്പെടുന്നത്?
5. ഡൈ ഈഥൈൽ ഡൈ കാർബാമസിൻ സിട്രേറ്റ് ഏത് രോഗത്തിന്റെ പ്രതിരോധ മരുന്നാണ്?
6. പ്രകൃതിയുടെ കലപ്പ എന്നറിയപ്പെടുന്നത്?
7. തൈറോക്സിനിൽ അടങ്ങിയിരിക്കുന്ന മൂലകം?
8. വേവിച്ചാൽ നഷ്ടപ്പെടുന്ന വിറ്റാമിൻ?
9. തക്കാളി ലോകത്താദ്യമായി കൃഷി ചെയ്ത പ്രദേശം?
10. വോഡ്ക എന്ന മദ്യം ഏത് ധാന്യത്തിൽ നിന്നാണ്?
11. കോട്ടുകോണം ഏത് വിളയുടെ ഇനമാണ്?
12. രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന ഹോർമോൺ?
13. മനുഷ്യന്റെ ഓരോ കാലിലും എത്ര അസ്ഥികളുണ്ട്?
14. ഏറ്റവും ആഴത്തിൽ മുങ്ങാൻ കഴിവുള്ള പക്ഷി?
15. വേരുകൾ വലിച്ചെടുക്കുന്ന ജലം ഇലകളിൽ എത്തിക്കുന്ന സസ്യകലകൾ?
16. കരിമ്പിൽനിന്നു കിട്ടുന്ന പഞ്ചസാര?
17. കൽക്കട്ട മദ്രസയുടെ സ്ഥാപകൻ?
18. ചാൾസ് ഡാർവിന്റെ പര്യവേക്ഷണങ്ങൾക്ക് ഉപയോഗിച്ച ആമ?
19. കേടുവന്നാൽ വീണ്ടും വളരാത്ത ശരീര കോശങ്ങൾ?
20. മുലയൂട്ടൽകാലത്ത് ഏറ്റവും ഭാരം കുറയുന്ന സസ്തനം?
21. നെഫ്രക്ടമി എന്നാൽ?
22. വൈകാരികതയോടെ കണ്ണുനീർ പൊഴിക്കുന്ന ഏക ജീവി?
23. ചൂടാക്കുമ്പോൾ നഷ്ടപ്പെടുന്ന വിറ്റാമിൻ?
24. ജനിതക ശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്നത്?
25. തേനീച്ചക്കൂട്ടിൽ മുട്ടയിടുന്ന പക്ഷി?
26. സ്തെതസ്കോപ്പ് കണ്ടുപിടിച്ചത്?
27. ഹരിതവിപ്ളവത്തിന്റെ ഫലമായി ഏറ്റവും കൂടുതൽ വിളഞ്ഞ ധാന്യം?
28. വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള മത്സ്യം?
29. കോശമർമം കണ്ടുപിടിച്ചത്?
30. ഡി.എൻ.എയുടെ ഘടന കണ്ടുപിടിച്ചത്?
31. ഞരമ്പുകളുടെ പഠനം സംബന്ധിച്ച ശാസ്ത്രശാഖ?
32. ഹൈപ്പോഗ്ളൈസീമിയ എന്നാൽ?
33. തൊണ്ടമുഴ ഉണ്ടാകുന്നത് ഏത് മൂലകത്തിന്റെ അഭാവം മൂലമാണ്?
34. ഓവൽ ഏത് കായിക മത്സരത്തിനാണ് പ്രസിദ്ധം?
35. തെങ്ങോലകൾ മഞ്ഞളിക്കാൻ കാരണം ഏത് മൂലകത്തിന്റെ അഭാവമാണ്?
36. പോളിയോയ്ക്ക് കാരണമായ രോഗാണു?
37. കൈതച്ചക്കയിൽ അടങ്ങിയിരിക്കുന്ന എസ്റ്റർ?
38. അടിയന്തര ഹോർമോൺ എന്നറിയപ്പെടുന്നത്?
39. രോഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?
40. ലോകത്താദ്യമായി പരുത്തി കൃഷി ചെയ്തത്?
41. മനുഷ്യശരീരത്തിലെ പേശികളുടെ എണ്ണം?
42. മലേറിയയ്ക്ക് പ്രതിവിധി കണ്ടുപിടിച്ചത്?
43. ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ്?
44. തലകീഴായി മരത്തിൽനിന്നിറങ്ങാൻ കഴിയുന്ന ഏക സസ്തനി?
45. മാറ്റിവയ്ക്കപ്പെട്ട ആദ്യ മനുഷ്യാവയവം?
46. ജനിതക സ്വഭാവത്തിന് നിദാനമായ തന്മാത്ര ഏതാണ്?
47. ചുവന്ന രക്താണുക്കളുടെ ആയുസ്?
48. ഡാൽട്ടണിസം എന്നറിയപ്പെടുന്ന രോഗം?
49. ഏറ്റവും അധികം പ്രോട്ടീൻ അടങ്ങിയ പയറുവർഗത്തിലെ സസ്യം?
50. ജീൻ എന്ന പേര് നൽകിയത്?

ഉത്തരങ്ങൾ
(1) മംഗോളിയ (2)സ്രാവ് (3) കാൾ ലിനെയസ് (4) ഡോൾഫിൻ (5) മന്ത് (6) മണ്ണിര (7) അയഡിൻ (8) വിറ്റാമിൻ സി (9) തെക്കേ അമേരിക്ക (10) ഗോതമ്പ് (11) മാവ് (12) അഡ്രിനാലിൻ (13) മുപ്പത് (14) പെൻഗ്വിൻ (15) സൈലം (16) സുക്രോസ് (17) വാറൻ ഹെസ്റ്റിംഗ്സ് (18) ഹാരിയറ്റ് (19) നാഡീകോശങ്ങൾ (20) നീലത്തിമിംഗിലം (21) വൃക്ക നീക്കം ചെയ്യൽ (22) മനുഷ്യൻ (23) വിറ്റാമിൻ സി (24) ഗ്രിഗർ മെൻഡൽ (25) പൊൻമാൻ (26) റെനെലൈനെക് (27) ഗോതമ്പ് (28) ഈൽ (29) റോബർട്ട് ബ്രൗൺ (30) വാട്‌സണും ക്രിക്കും (31) ന്യൂറോളജി (32) രക്തത്തിൽ പഞ്ചസാര കുറയുന്ന അവസ്ഥ (33) അയഡിൻ (34) ക്രിക്കറ്റ് (35) നൈട്രജൻ (36) വൈറസ് (37) ഈഥൈൽ ബ്യൂട്ടിറേറ്റ് (38) അഡ്രിനാലിൻ (39) ക്ഷയം (40) സിന്ധുതട നിവാസികൾ (41) 639 (42) റൊണാൾഡ് റോസ് (43) മാലിക് ആസിഡ് (44) അണ്ണാൻ (45) വൃക്ക (46) ഡി.എൻ.എ (47) 120 ദിവസം (48) വർണാന്ധത (49) സോയാബീൻ (50) വിൽഹം ജൊഹാൻസൺ.