ബാംഗ്ലൂര്‍ : രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് കോളേജ് കാമ്പസ്സുകുളില്‍ നിന്ന് വന്‍തോതില്‍ റിക്രൂട്ട്‌മെന്റിന് ഒരുങ്ങുന്നു. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചു. 2014 ഫിബ്രവരിയോടെ 25,000 പേരെ കാമ്പസ് സെലക്ഷനിലൂടെ കണ്ടെത്താനാണ് ടിസിഎസ് ലക്ഷ്യമിട്ടിരിക്കുന്നത്.
ഏഴാം സെമസ്റ്റര്‍ മുതലുള്ള വിദ്യാര്‍ത്ഥികളെ കാമ്പസ് സെലക്ഷനില്‍ പങ്കെടുപ്പിക്കും. ഇതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞെന്ന് ടിസിഎസിന്റെ എച്ച്ആര്‍ വിഭാഗം മേധാവി അജോയ് മുഖര്‍ജി പറഞ്ഞു.
വിവിധ കോളേജുകളില്‍ ചെന്ന് കാമ്പസ് സെലക്ഷന്‍ നടപടികള്‍ നടത്തിവരികയാണ് കമ്പനി. ഫിബ്രവരിയോടെ കാമ്പസ് സെലക്ഷന്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ട്രെയിനികളായിട്ടായിരിക്കും ഇവരുടെ നിയമനം. തുടക്കത്തില്‍ 3.15-3.25 ലക്ഷം രൂപയായിരിക്കും ഇവരുടെ പ്രതിവര്‍ഷ ശമ്പളം. സിടിഒ ലാബുകളിലേക്ക് എടുക്കുന്നവര്‍ക്ക് കൂടുതല്‍ ശമ്പളം ലഭിക്കും.
Courtesy : http://www.mathrubhumi.com/business/news_articles/tcs-to-hire-25000-via-campus-placement-408487.html
Courtesy : http://www.mathrubhumi.com/business/news_articles/tcs-to-hire-25000-via-campus-placement-408487.html
No comments:
Post a Comment